Friday 20 October 2017

സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാറെന്ന് പുതുവൈപ്പിന്‍ സമരസമിതി

By praveen prasannan.20 Jun, 2017

imran-azhar

എറണാകുളം: സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാറായി പുതുവൈപ്പിന്‍ സമരസമിതി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കൊണ്ടുള്ള അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് സമരസമിതിയുടെ നിലപാട് മാറ്റം.

മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിലായിരുന്നു നേരത്തേ സമര സമിതി. കഴിഞ്ഞ ദിവസം സമരക്കാരെ പൊലീസ് തല്ലിച്ചതച്ചതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

സംഘര്‍ഷത്തിനിടെ കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാന്‍ പൊലീസ് തയാറായെങ്കിലും ഇവര്‍ പോകാന്‍ കൂട്ടാക്കിയില്ല. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോഴും ഇവര്‍ ജാമ്യം എടുക്കില്ലെന്ന നിലപാടിലായിരുന്നു. എന്നാല്‍ കോടതി നിലപാട് കടുപ്പിച്ചതോടെയാണ് ഇവര്‍ പിരിഞ്ഞ് പോകാന്‍ തയാറായത്.

ഐ ഒ സിയുടെ എല്‍ പി ജി സംഭരണശാല അടച്ചു പൂട്ടും വരെ സമരം തുടരുമെന്നാണ് സമരസമിതി പറഞ്ഞിട്ടുള്ളത്. മുന്പ് മന്‍റ്6ഹൃ മേഴ്സിക്കുട്ടിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു.