Sunday 31 May 2020




ഫിലിപ്പീൻസിൽ ലോക്ക്ഡൗൺ ലംഘിച്ചതിന് 63കാരനെ വെടിവെച്ചു കൊന്നു

By Online Desk .06 Apr, 2020

imran-azhar

 


ഫിലിപ്പീൻസിൽ ലോക്ക്ഡൗൺ ലംഘിച്ചതിന് 63കാരനെ വെടിവെച്ചു കൊന്നു. ലോക്ക്ഡൗൺ ലംഘിച്ചാൽ വെടിവെച്ച് കൊല്ലുമെന്ന് പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേർട്ട് മുന്നറിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഫിലിപ്പീൻസ് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ടുകൾ വന്നത്. ഒരുമാസം നീണ്ടു നിൽക്കുന്ന ലോക്ക് ഡൗൺ ആണ് ഫിലിപ്പീൻസിൽ.

 

മാസ്ക്ക് ധരിക്കാൻ നൽകിയ നിർദേശത്തെ തുടർന്ന് അയാൾ ദേഷ്യപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊറോണ വൈറസ് ചെക്ക്പോസ്റ്റിൽ എത്തിയ 63കാരൻ ആരോഗ്യ പ്രവർത്തകരോടും പൊലീസിനോടും കയർത്ത് സംസാരിക്കുകയും കൈയിൽ കരുതിയ മഴു എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇയാൾ അക്രമാസക്തനായതോടെയാണ് നാസിപ്പിട്ട് ചെക്ക്‌പോസ്റ്റിൽ വെച്ച് പോലീസുകാർ വെടിവെച്ച് കൊന്നത്.