Friday 29 May 2020




കൊവിഡ് 19; രോഗ വിമുക്തി നേടി ഹോളിവുഡ് നടൻ ടോം ഹാങ്ക്സിനും ഭാര്യയും നടിയുമായ റീറ്റ വിൽസണും

By Online Desk .29 Mar, 2020

imran-azhar

 

രോഗ വിമുക്തി നേടി ഹോളിവുഡ് നടൻ ടോം ഹാങ്ക്സിനും ഭാര്യയും നടിയുമായ റീറ്റ വിൽസണും. ഫേസ്ബുക്കിലൂടെയാണ് രോഗ വിമുക്തി നേടിയ വിവരം ഹോളിവുഡ് നടൻ ടോം ഹാങ്ക്സിൻ അറിയിച്ചത്. താൻ വീട്ടിലാണെന്നും തന്നെയും ഭാര്യയെയും പരിചരിച്ച ഓസ്ട്രേലിയക്കാർക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറയുന്നു.

 

മറ്റെല്ലാ അമേരിക്കക്കാരെയും പോലെ തങ്ങൾ വീട്ടിനുള്ളിൽ തന്നെ കഴിയുകയാണെന്നും അദ്ദേഹം കുറിച്ചു. മാർച്ച് 12നാണ് ഇരുവർക്കും രോഗബാധ സ്ഥിരീകരിച്ചത്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ടോം തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. ഇരുവരെയും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

 


ഫേസ്ബുക് പോസ്റ്റ് പൂർണ്ണരൂപത്തിൽ,