Friday 14 August 2020




മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കെജരിവാളും പങ്കെടുക്കും

By anju.29 May, 2019

imran-azhar


ന്യൂഡല്‍ഹി: വീണ്ടും അധികാരത്തിലെത്തുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി അധ്യക്കനുമായ അരവിന്ദ് കെജരിവാള്‍ എത്തും. ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതായും കെജരിവാള്‍ ഇതില്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.

 

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് ഏഴുമണിക്ക് ഭവനില്‍ നടക്കുന്ന ചടങ്ങിലാണ് മോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.മോദി സത്യപ്രതിജ്ഞ ചെയ്യുന്നതിനൊപ്പം കേന്ദ്ര മന്ത്രിസഭ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും.