Monday 13 July 2020




ഒരു വർഷത്തേക്ക് പുതിയ സർക്കാർ പദ്ധതികളില്ല; നിയന്ത്രണങ്ങൾ വരുത്തി കേന്ദ്രം

By online desk .05 Jun, 2020

imran-azhar

 

ന്യൂഡല്‍ഹി:ഒരു വർഷത്തേക്ക് പുതിയ സർക്കാർ പദ്ധതികളൊന്നും ആരംഭിക്കരുതെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഉത്തരവ് . വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾക്കിടയിൽ ചെലവ് നിയന്ത്രണത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു നടപടി പുതിയ പദ്ധതികൾക്കായി ധനമന്ത്രാലയത്തിലേക്ക് നിർദേശങ്ങൾ സമർപ്പിക്കുന്നത് നിർത്തിവെക്കാൻ എല്ലാ മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

 

പ്രധാനമന്ത്രിയുടെ ഗരിബ് കല്യാൺ പാക്കേജിലും ആത്മ നിർഭാർ ഭാരത് അഭിയാൻ പാക്കേജിന് കീഴിൽ ഉള്ള പദ്ധതികൾക്ക് മാത്രമേ ചെലവ് അനുവദിക്കൂ. ഈ സാമ്പത്തിക വർഷം മറ്റൊരു പദ്ധതിക്കും അംഗീകാരം ലഭിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു.

 

കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ, പൊതു സാമ്പത്തിക സ്രോതസുകളിൽ അഭൂതപൂർവമായ ഡിമാൻഡും ഉയർന്നുവരുന്നുണ്ട് . മാറിക്കൊണ്ടിരിക്കുന്ന മുൻഗണനകൾക്ക് അനുസൃതമായി വിവേകപൂർവ്വം വിഭവങ്ങൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്” എന്ന് ധനമന്ത്രാലയ കുറിപ്പിൽ പറയുന്നു.ബജറ്റ് പ്രകാരം ഇതിനകം അംഗീകരിച്ച പദ്ധതികളും മാർച്ച് 31 വരെ താൽക്കാലികമായി നിർത്തിവയ്ക്കും.


.