Monday 16 December 2019




ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കുന്നത് ഓഗസ്റ്റ് 31 വരെ

By Chithra.18 Jul, 2019

imran-azhar

 

ഇതുവരെയും ആധാർ കാർഡ് പാൻ കാർഡുമായി ബന്ധിപ്പിക്കാത്തവർ ശ്രദ്ധിക്കാൻ. ഓഗസ്റ്റ് 31 വരെ മാത്രമേ ഇനി കാർഡുകൾ തമ്മിൽ ബന്ധിപ്പിക്കാൻ കഴിയുള്ളു. ഓഗസ്റ്റ് 31ന് ശേഷവും കാർഡുകൾ തമ്മിൽ ലിങ്ക് ചെയ്യാത്തവരുടെ പാൻ കാർഡുകൾ അസാധുവാകും.

 

22 കോടി പാൻകാർഡുകൾ മാത്രമാണ് ഇതുവരെയും പാൻ കാർഡുമായി ലിങ്ക് ചെയ്തിട്ടുള്ളു. അതായത് ആകെ 40 പാൻ കാർഡുകളിൽ 18 കോടിയോളം കാർഡുകൾ ഇതുവരെ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല.

 

നിശ്ചിത സമയത്തിന് ശേഷവും കാർഡുകൾ ബന്ധിപ്പിക്കാത്തവരുടെ പാൻ കാർഡുകൾ അസാധുവാക്കാനാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ തീരുമാനം.