Wednesday 22 May 2019


'കെ എസ് ആർ ടി സിയെ കൊല്ലാൻ ശ്രമം നടക്കുന്നു'- ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ

By Sooraj S.01 Jan, 1970

imran-azhar

 

 

കെ എസ് ആർ ടി സിയെ ഞെക്കി കൊല്ലാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കെ.എസ്.ആര്‍.ടി.സി വടക്കന്‍ മേഖലാ വിഭാഗത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

കെ എസ് ആർ ടി സിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് വേണ്ടി പുതിയ പദ്ധതികൾ ആവിഷ്കരിക്കുകയാണ്. ഇതിന്റെ ഭാഗമായി കെ എസ് ആർ ടി സിയെ മൂന്ന് മേഖലകളായി തിരിച്ചിരുന്നു. ഇതുവഴി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാൽ പുതുതായി നടപ്പിലാക്കിയ പദ്ധതി എതിർക്കുന്നത് ചില സ്വാർത്ഥ താല്പര്യക്കാരാണെന്നും ജനങ്ങൾ ഇത് മനസിലാക്കി പ്രവർത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

 

എന്നാൽ കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരിയുടെ നിലപാടുകൾക്കെതിരെ തൊഴിലാളി യൂണിയനുകൾ സമരത്തിനൊരുങ്ങി നിൽക്കുകയാണ്. മാത്രമല്ല ഈ സാഹചര്യത്തിലും തച്ചങ്കരിയെ മുഖ്യമന്ത്രി പിന്തുണയ്ക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്.