Friday 16 November 2018


രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മുഖ്യമന്ത്രി ഓഫിസിന്റെ മറുപടി

By Sooraj S.12 Sep, 2018

imran-azhar

 

 

തിരുവനന്തപുരം: വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ അഭാവം ഭരണ സ്തംഭനം സൃഷ്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു. ചെന്നിത്തലയുടെ പ്രതികരണത്തിന് മറുപടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രിയുടെ അഭാവത്തിലും ഭരണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും പ്രളയദുരന്തവുമായി ബന്ധപ്പെട്ട് മന്ത്രിസഭ ഉപസമിതി രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. സെപ്റ്റംബർ 12നാണ് ഉപസമിതി ചേരുന്നത്. ഉപസമിതിയിൽ ദുരിതാശ്വാസം,പുനരധിവാസം എന്നീ കാര്യങ്ങൾ ചർച്ച ചെയ്ത ഏകോപിപ്പിക്കുമെന്നും അറിയിച്ചു. മുഖ്യന്ത്രി സ്ഥലത്തില്ലെങ്കിലും മന്ത്രിമാര്‍ കൂട്ടായി പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. വിവിധ ജില്ലകളില്‍ വിഭവസമാഹരണത്തിന്റെ ചുമതലയിലാണ് ഇപ്പോള്‍ മന്ത്രിമാര്‍.കൂടാതെ സഹായ പദ്ധതികളുമായും സ്പോണ്‍സര്‍ഷിപ്പുമായും വിവിധ സ്ഥാപനങ്ങളും ഏജന്‍സികളും സര്‍ക്കാരിനെ സമീപിക്കുമെന്നും വ്യക്തമാക്കി. വിദേശത്തുപോയ ശേഷം സെപ്തംബര്‍ മൂന്നു മുതല്‍ ഒമ്പതു വരെയുളള ദിവസങ്ങളില്‍ 316 ഫയലുകളില്‍ മുഖ്യമന്ത്രി തീര്‍പ്പ് കല്‍പ്പിച്ചിട്ടുണ്ട്. പ്രളയക്കെടുതിയില്‍ തകര്‍ന്ന പമ്പയുടെ പുനര്‍നിര്‍മ്മാണം യുദ്ധകാലടിസ്ഥാനത്തില്‍ ആരംഭിച്ചുകഴിഞ്ഞു. പ്രളയത്തില്‍ നഷ്ടപ്പെട്ട രേഖകള്‍ അദാലത്ത് സംഘടിപ്പിച്ച് നല്‍കിവരുന്നു. വീട്ടുസാധനങ്ങള്‍ നശിച്ച കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം പലിശരഹിത വായ്പ ലഭ്യമാക്കാനുളള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് കൂട്ടിച്ചേർത്തു. .