By sruthy sajeev .06 Nov, 2017
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിലെ നിര്‍മാണങ്ങളില്‍ ഗുരുതര ചട്ടലംഘനം നടന്നതായി കളക്ടര്‍ ടി.വി. അനുപമയുടെ റ
ിപേ്പാര്ട്ട്. നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണം നിയമങ്ങള്‍ അട്ടിമറിച്ചാണ് റിസോര്‍ട്ടില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.
2003ന് ശേഷം റിസോര്‍ട്ട് ഭൂമിയുടെ രൂപത്തില്‍ മാറ്റംവന്നതായും റിപേ്പാര്‍ട്ട് പറയുന്നു. വലിയകുളം മുതല്‍ സീറോ ജെട്ടി വരെയുള്ള റോഡ് നിര്‍മ്മാണം. പാര്‍ക്കിംഗ്, ബണ്ടിന്റെ വീതി കൂട്ടല്‍ എന്നിവയില്‍ ഗുരുതര ചട്ടലംഘനങ്ങളുണ്ടായതായും കളക്ടര്‍ സര്‍ക്കാരിന് നല്കിയ റിപേ്പാര്‍ട്ടില്‍ വ്യകതമാക്കുന്നു. നിലംനികത്തലിനെതിരേ മുന്‍ കളക്ടര്‍ എന്‍. പത്മകുമാര്‍ നടപടിയെടുക്കണമായിരുന്നുവെന്നും റിപേ്പാര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
അതേസമയം, ഭൂമി കൈയേറ്റ വിവാദത്തില്പെ്പട്ട തോമസ് ചാണ്ടിയുടെ രാഷ്ര്ടീയ ഭാവി ഇന്നു ചേരുന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ നിര്‍ണായകമാകും. തോമസ്
ചാണ്ടി വിഷയത്തില്‍ സിപിഎം സെക്രട്ടേറിയറ്റിന്റെ നിലപാട് ഉറ്റുനോക്കുകയാണ് സിപിഐ അടക്കമുള്ള എല്‍ഡിഎഫിലെ മറ്റു ഘടക കകഷികള്‍. പാര്‍ട്ടി സംസ്ഥാന
നേതൃത്വത്തിന്റെ നിലപാടിന് അനുസരിച്ചാകും മുഖ്യമന്ത്രിയും എല്‍ഡിഎഫും തീരുമാനം കൈക്കൊള്ളുക.