Saturday 31 October 2020




പിഞ്ചുകുഞ്ഞിനെ അച്ഛൻ ആറ്റിലെറിഞ്ഞു കൊന്നു; അച്ഛൻ അറസ്റ്റിൽ

By online desk .25 Sep, 2020

imran-azhar

 

തിരുവനന്തപുരം: പിഞ്ചുകുഞ്ഞിനെ അച്ഛൻ ആറ്റിലെറിഞ്ഞു കൊന്നു. തിരുവനന്തപുരം. തിരുവനന്തപുരം തിരുവല്ലത്ത് വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. 40 ദിവസം പ്രായമുള്ള കുഞ്ഞാണ് നൂലുകെട്ട് ദിനത്തിൽ കൊല്ലപ്പെട്ടത്. പിതാവ് പാച്ചല്ലൂർ ഉണ്ണികൃഷ്ണൻ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പൊലീസ് നടത്തിയ തിരച്ചിലിനൊടുവിൽ ഇന്നുരാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. ഇതേക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ ഉണ്ണികൃഷ്ണൻ ഒരു സ്ത്രീയുമായി അടുപ്പത്തിലായിരുന്നു .

 

ഉണ്ണികൃഷ്ണൻ വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറിയതിനെത്തുടർന്ന് സ്ത്രീ ഉണ്ണികൃഷ്‌ണനെതിരെ പോലീസിൽ പരാതിനൽകി. തുടർന്ന് പോലീസിന്റെ ഇടപെടൽ മൂലം ഉണ്ണികൃഷ്ണൻ ഇവരെ വിവാഹം കഴിക്കാം എന്ന് സമ്മതിച്ചു. അതോടെ സ്ത്രീ പരാതി പിൻവലിക്കുകയും ചെയ്തു. ശേഷം ഇരുവരും ഒരുമിച്ചു നെടുമങ്ങാട് താമസിച്ചുവരികയായിരുന്നു. അതിനിടെ കഴിഞ്ഞ ദിവസമാണ് ഇവർക്ക് ഒരു കുഞ്ഞു ജനിച്ചത്.ഇന്നലെയായിരുന്നു കുഞ്ഞിന്റെ നൂലുകെട്ട്.

 

അതിന് ശേഷം കുഞ്ഞിനെ സ്വന്തം അമ്മയെ കാണിക്കണമെന്ന് പറഞ്ഞ് ഉണ്ണികൃഷ്ണൻ കുഞ്ഞിനെ കൊണ്ടുപോകുകയായിരുന്നെന്നാണ് വിവരം. കുട്ടിയെ കാണാതായതോടെ സ്ത്രീ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പുലർച്ച 2.30ക്ക് കുട്ടിയുടെ മൃതദേഹം പുഴയിൽ നിന്നും കണെത്തിയത്.