Monday 22 October 2018



പാരിസിൽ ഹെലികോപ്റ്റർ വഴി ജയിൽചാട്ടം; മോഷ്ടാവ് മൂന്ന് മാസങ്ങൾക്ക് ശേഷം പോലീസ് പിടിയിൽ

By Sooraj S.03 Oct, 2018

imran-azhar

 

 

പാരിസ്: പാരിസിൽ മോഷ്ടാവ് ഹെലികോപ്റ്റർ വഴി ജയിൽ ചാടി. ജയിൽ ചാടിയ മോഷ്ടാവിനെ മൂന്ന് മാസങ്ങൾക്ക് ശേഷം പോലീസ് പിടികൂടി. ജൂലൈ ഒന്നിനാണ് കുപ്രസിദ്ധ മോഷ്ടാവായ റെഡോയിൻ ഫയ്ദിനെ ജയിലിൽ നിന്നും ഹെലികോപ്റ്റർ വഴി രക്ഷപ്പെടുന്നത്. ജയിൽ വളപ്പിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഫയ്ദിനെ രണ്ട് അനുയായികളാണ് ഫയ്ദിനെ ജയിലിൽ നിന്നും രക്ഷപ്പെടാൻ സഹായിച്ചത്. പുക ബോംബുകളും ആംഗിള്‍ ഗ്രിൻഡറുകളും ഉപയോഗിച്ച് ജയിൽ വാതിലുകൾ തകർത്താണ് ഇവർ ഫയ്ദിനെ ജയിലിൽ നിന്നും ഹെലികോപ്റ്ററിലേക്ക് കടത്തുന്നത്. വൈമാനിക പഠിതാക്കളായി അഭിനയിച്ച രണ്ടു പേർ ചേർന്നാണ്, വൈമാനികനായ അധ്യാപകനെ തോക്കു കാണിച്ചു ഭീഷണിപ്പെടുത്തിയ ശേഷം ഹെലികോപ്റ്റർ ജയിൽ വളപ്പിലെത്തിച്ചത്. രണ്ടാം തവണയാണ് ഫയ്ദ് ജയിൽ ചാടുന്നത്. പാരിസിലെ ജയിലിൽ നിന്നും കടന്ന ഫയ്ദിനെ മൂന്ന് മാസങ്ങൾക്ക് ശേഷമാണ് പോലീസ് പിടികൂടുന്നത്. 2010 ൽ മോഷണശ്രമത്തിനിടെ പൊലീസുകാരിയെ വെടിവച്ചു കൊന്ന കേസിൽ 25 വർഷത്തെ തടവിനു ശിക്ഷ അനുഭവിക്കുന്ന വ്യക്തിയാണ് ഫയ്ദ്.