Saturday 23 September 2017

താരങ്ങള്‍ കയ്യേറിയ ഭൂമി തിരിച്ചുപിടിക്കണം: വി മുരളീധരന്‍

By praveen prasannan.18 Jul, 2017

imran-azhar

തിരുവനന്തപുരം: താരങ്ങള്‍ കയ്യേറിയ ഭൂമി മുഴുവന്‍ തിരിച്ചു പിടിക്കണമെന്ന് ബി ജെ പി നേതാവ് വി മുരളീധരന്‍. ഭരണനേതൃത്വത്തിന്‍റെയും ഉദ്യോഗസ്ഥ വൃന്ദത്തിന്‍റെയും സഹായത്തോടെ മറ്റ് നടന്മാര്‍ കയ്യേറിയ ഭൂമി സംബന്ധിച്ച് അന്വേഷണ വിധേയമാക്കണം.

സിനിമാ നടന്മാരായ മമ്മൂട്ടിക്കും ജയസൂര്യക്കുമെതിരെ ഭൂമി കയ്യേറ്റം സംബന്ധിച്ച് ആരോപണങ്ങളുണ്ടെന്ന് വി മുരളീധരന്‍ ചൂണ്ടിക്കാട്ടി.പൊന്നുംവിലയുള്ള സര്‍ക്കാര്‍ ഭൂമി കൊച്ചിയില്‍ മമ്മൂട്ടിക്ക് അനുവദിച്ചതായി ആരോപണമുണ്ട്.

ജയസൂര്യ ചെലവന്നൂരില്‍ കായല്‍ നികത്തിയതിന് കേസെടുക്കാന്‍ ഉത്തരവിട്ടിട്ടും ഉന്നത ഇടപെടല്‍ താരത്തെ രക്ഷിച്ചു. കായല്‍ നികത്തി ഭൂമി വളച്ചു കെട്ടി ബോട്ട് ജെട്ടി കെട്ടിയെന്നാണ് ആരോപണം.

താരങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ റവന്യു വകുപ്പ് തയാറാകണം.ഇവര്‍ക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെ ശിക്ഷിക്കുകയും രാഷ്ട്രീയ നേതൃത്വത്തെ പൊതുജന മധ്യേ തുറന്ന് കാട്ടുകയും