Thursday 22 February 2018

ലിബിയന്‍ കപ്പല്‍ റാഞ്ചാനുള്ള കടല്‍ക്കൊളക്കാരുടെ ശ്രമം ഇന്ത്യന്‍ നാവികസേന വിഫലമാക്കി

By praveen prasannan.18 May, 2017

imran-azhar

കൊല്‍ക്കത്ത: ലിബിയന്‍ കപ്പല്‍ റാഞ്ചാനുള്ള കടല്‍ക്കൊള്ളക്കാരുടെ ശ്രമം ഇന്ത്യന്‍ നാവികസേന തകര്‍ത്തു. ഗള്‍ഫ് ഓഫ് ഏദനില്‍ വച്ച് ലിബിയന്‍ ചരക്ക് കപ്പലായ എം വി ലോര്‍ഡ് മൌണ്ട് ബാറ്റണ്‍ റാഞ്ചാനുള്ള ശ്രമമാണ് നാവികസേനയുടെ യുദ്ധക്കപ്പലായ ഐ എന്‍ എസ് ശര്‍ദ്ദ വിഫലമാക്കിയത്.

ഗള്‍ഫ് ഓഫ് ഏദനില്‍ വച്ച് ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് ലോര്‍ഡ് മൌണ്ട് ബാറ്റണില്‍ നിന്നും ഇന്ത്യന്‍ നാവിക സംഘത്തിന് അപകട സന്ദേശം ലഭിക്കുന്നത്. ഉടന്‍ സംഭവസ്ഥലത്തെത്തിയ ഇന്ത്യന്‍ പടക്കപ്പലില്‍ നിന്നും ഹെലികോപ്റ്ററുകളില്‍ കമാന്‍ഡോകള്‍ മൌണ്ട് ബാറ്റനിലിറങ്ങി. തുടര്‍ന്ന് കടല്‍ക്കൊള്ളക്കാര്‍ രക്ഷപ്പെട്ടോടി.

കപ്പലില്‍ നിന്നും കടല്‍ക്കൊള്ളക്കാരുടെ തോക്കുകളും തിരകളും കണ്ടെടുത്തിട്ടുണ്ട്. ഇന്ത്യന്‍ കപ്പലുകള്‍ 2008 ഒക്ടോബര്‍ മുതല്‍ മുഴുവന്‍ സമയ നിരീക്ഷണത്തിനായി ഗള്‍ഫ് ഓഫ് ഏദനിലുണ്ട്.