Wednesday 08 April 2020




കൊറോണ തൃശ്ശൂർ ജില്ലയിലെ വിദ്യാർത്ഥിയെയും ഡിസ്ചാർജ്‌ചെയ്തു

By online desk .20 Feb, 2020

imran-azhar

 

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെ തുടർന്നു തൃശൂരിൽ ചികിത്സയിൽ കഴിഞ്ഞ വിദ്യാർഥിനിയെ ഡിസ്ചാർജ് ചെയ്തു. വിദ്യാർഥിനിയുടെ റിസൾട്ട് നെഗറ്റീവായതിനെ തുടർന്നാണ് ഡിസ്ചാർജ്. അതോടെ സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് പേരേയും ഡിസ്ചാർജ് ചെയ്തു.

രാജ്യത്ത് ആദ്യമായി കൊറോണ സ്ഥിരീകരിച്ചത് തൃശൂരിൽ ഐസോലേഷനിലുണ്ടായിരുന്ന ഈ വിദ്യാർഥിക്കായിരുന്നു. എന്നാൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 914 പേർ ഇനിയും നിരീക്ഷണത്തിലാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.907 പേർ വീടുകളിലും ഏഴ് പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.