Thursday 21 September 2017

ഹണിപ്രീതിനെ തേടി നേപ്പാള്‍ പോലീസ്; അതിര്‍ത്തിയില്‍ പോസ്റ്ററുകള്‍ പതിച്ചു

By Anju.12 Sep, 2017

imran-azhar

 

ന്യൂഡല്‍ഹി: ദേര സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹീം സിംഗിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീതിനെ കണ്ടെത്താന്‍ ഹരിയാന പൊലീസ് നടപടികള്‍ തുടങ്ങി. നേപ്പാള്‍ അതിര്‍ത്തിയിലുള്ള പോലീസ് സ്റ്റേഷനുകളില്‍ അടക്കം ഹണിപ്രീതിന്റെ ചിത്രം ഉള്‍പ്പെട്ട പോസ്റ്ററുകള്‍ പോലീസ് പതിച്ചു.

 

നേപ്പാള്‍ അതിര്‍ത്തിയിലുള്ള എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഹണിപ്രീത് നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നുവെന്ന സൂചനകളെ തുടര്‍ന്നാണിത്. ഉത്തര്‍പ്രദേശ് പോലീസിനും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്