Tuesday 18 December 2018


റാഫേൽ ഇടപാട്; ഫ്രാൻസിന്റെ പ്രതികരണം എതിർത്ത് രാഹുൽ ഗാന്ധി രംഗത്ത്

By Sooraj S .01 Jan, 1970

imran-azhar

 

 

ന്യൂ ഡൽഹി: റാഫേൽ ഇടപാടിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് രാഹുൽ രംഗത്തെത്തിയിരുന്നു.എന്നാൽ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ ഫ്രാൻസ് വിദേശകാര്യ മന്ത്രാലയം ശക്തമായി എതിർത്തിരുന്നു. എന്നാൽ കോൺഗ്രസ് അധ്യക്ഷനായ രാഹുൽ ഗാന്ധി തന്റെ നിലപാടുകളിൽ നിന്ന് വ്യതിചലിക്കാതെ ഉറച്ച് നിൽക്കുകയാണ്. ഫ്രാൻസുമായുള്ളത് രഹസ്യ കരാർ അല്ലെന്ന് രാഹുൽ ഗാന്ധി ആവർത്തിച്ചു. മാത്രമല്ല ഉടമ്പടി സമയത്ത് കോൺഗ്രസ് നേതാവായ അനദ് ശർമയും ഡോ. മൻമോഹൻ സിങ്ങും ഉണ്ടായിരുന്നതായി രാഹുൽ ഗാന്ധി വ്യക്തമാക്കി. അഴിമതി ഫ്രാൻസ് എതിർത്താലും സത്യം സത്യമല്ലാതാകില്ലെന്ന് രാഹുൽ ആവർത്തിച്ചു.