Sunday 17 February 2019


രാജ്യസഭാ തെരഞ്ഞെടുപ്പിൽ തോൽവി; പ്രതികരണവുമായി സോണിയാ ഗാന്ധി

By Sooraj S .09 Aug, 2018

imran-azhar

 

 

ന്യൂ ഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സോണിയാ ഗാന്ധി. രാജ്യസഭയിൽ ഉപാധ്യക്ഷ സ്ഥാനത്തേക്കാണ് സോണിയാ ഗാന്ധി മത്സരിച്ചത്. തുടർച്ചയായി കോൺഗ്രസ് ആയിരുന്നു ഉപാധ്യക്ഷ സ്ഥാനം നിലനിർത്തിയിരുന്നത്. എന്നാൽ എന്നാൽ പ്രതിപക്ഷ ഐക്യം സംബന്ധിച്ച തീരുമാനമാണ് കോൺഗ്രസിന് തിരിച്ചടിയായത്. ചില സമയങ്ങളിൽ വിജയിക്കും ചില സമയങ്ങളിൽ പരാജയപ്പെടും എന്നാണ് സോണിയാ ഗാന്ധി പരാജയത്തെ കുറിച്ച് പ്രതികരിച്ചത്. എന്നാൽ പ്രതിപക്ഷ ഐക്യം നിലനിർത്തുന്നതിനായി കോൺഗ്രസ് ഉപാധ്യക്ഷ സ്ഥാനം മറ്റൊരു പാർട്ടിക്ക് നല്കാൻ തീരുമാനിച്ചിരുന്നതായും സൂചനകളുണ്ട്. സോണിയ ഗാന്ധിക്കെതിരെ മത്സരിച്ച എൻ ഡി എ സ്ഥാനാർഥിയായ ഹരിവംശ് നാരായൺ സിംഗാണ് ജയം നേടിയത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് കോൺഗ്രസ് നേരിട്ടത്.