By സൂരജ് സുരേന്ദ്രൻ .21 Dec, 2020
സൗദി അറേബ്യയിൽ അന്താരാഷ്ട്ര ഗതാഗതം താത്കാലികമായി നിർത്തിവെക്കുന്നു. കര, നാവിക, വ്യോമ അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്ക് അടച്ചിടുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് വിവിധ രാജ്യങ്ങളില്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് നടപടി.
ഡിസംബര്‍ എട്ടിന് ശേഷം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് സൗദിയിലെത്തിയവര്‍ 14 ദിവസം ക്വാറന്റീനിന് കഴിയണം.
ഒരാഴ്ചത്തേക്കാണ് കര, നാവിക, വ്യോമ അതിര്‍ത്തികള്‍ അടയ്ക്കുന്നത്. അതേസമയം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ യാത്രക്കു അനുമതി നല്‍കും.
വിദേശ വിമാനങ്ങൾക്ക് അതാത് രാജ്യങ്ങളിലേക്ക് മടങ്ങാൻ അനുമതിയുണ്ട്. നിലവിലെ നടപടി ഒരാഴ്ച കഴിഞ്ഞ് വീണ്ടും പുനഃപരിശോധിക്കും.
ആവശ്യമെങ്കിൽ ഗതാഗത നിയന്ത്രണം നീട്ടുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.