Friday 29 May 2020




കൊറോണ ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1 .5 കോടി രൂപ നൽകി തിരുവനന്തപുരം ജില്ലാപഞ്ചായത്ത്

By online desk .03 Apr, 2020

imran-azhar

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക് 1 .5 കോടി രൂപ നൽകി തിരുവനന്തപുരം ജില്ലാപഞ്ചായത്.ജില്ലാ പഞ്ചായത്തിന് 2017 -2018 , 2018 -2019 വർഷങ്ങളിൽ ലഭിച്ച സ്വരാജ് ട്രോഫി അവാര്ഡുകളുടേയും 2017 -18 കാലഘട്ടത്തിൽ ലഭിച്ച ദീനദയാൽ പുരസ്കാരത്തിന്റെയും സമ്മാനതുകകളും ജില്ലാപഞ്ചായത്തിനു കീഴിലുള്ള സ്ഥാപനങ്ങളുടെ ലാഭവിഹിതവും ചേർത്താണ്. ഒന്നരകോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയത്.

കൂടാതെ ജില്ലാപഞ്ചായത് അംഗങ്ങളുടെ ഒരുമാസത്തെ ഓണറേറിയവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിടിയിയിലേക്ക് നൽകുമെന്ന് അറിയിച്ചു. അതേസമയം പ്രളയസമയത്തും 2019 ലെ പ്രകൃതി ദുരന്തസമയത്തും ആവശ്യവസ്തുക്കൾ സമാഹരിച്ചുനൽകിയതോടപ്പം ഒരു കോടി രൂപവീതം ജില്ലാപഞ്ചായത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ഭാഗമായിരുന്നു.