Saturday 21 April 2018

പൊലീസ് മര്‍ദ്ദനം പ്രതിഷേധാര്‍ഹമെന്ന് ഉമ്മന്‍ചാണ്ടി

By praveen prasannan.18 Jun, 2017

imran-azhar

കൊച്ചി: പുതുവൈപ്പിനില്‍ ഐ ഒ സി പ്ളാന്‍റിനെതിരെ സമരം നടത്തിയവര്‍ക്ക് നേരെ പൊലീസ് നടത്തിയ മര്‍ദ്ദന മുറ പ്രതിഷേധാര്‍ഹമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുതുവൈപ്പിനില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.


സമരങ്ങളെ അടിച്ചമര്‍ത്തി മുന്നോട്ട് പോകാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല. പ്രശ്നത്തില്‍ യോഗം വിളിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറായിട്ടുണ്ട്. യോഗം കഴിയുന്നത് വരെ ഒരു തീരുമാനവും ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ പ്രതീക്ഷയുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പൊലീസ് സമരക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തിയതിനെ തുടര്‍ന്ന് മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ നിരവധി പേര്‍ ആശുപത്രിയിലാണ്.