Friday 10 July 2020




കോട്ടയത്ത് സ്വകാര്യ ബസ് മറിഞ്ഞു; 12 പേര്‍ക്ക് പരിക്ക്‌

By anju.28 Apr, 2019

imran-azhar


കോട്ടയം: ചിങ്ങവനത്ത് എംസി റോഡില്‍ സ്വകാര്യ ബസ് മറിഞ്ഞ് 12 പേര്‍ക്ക് പരിക്ക് . വാഹനത്തിന് സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ട ബസ്സ് പോസ്റ്റിലിടിച്ച ശേഷം മറിയുകയായിരുന്നു.


കോട്ടയം - ചങ്ങനാശ്ശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് ചങ്ങനാശേരിയില്‍ നിന്ന് കോട്ടയത്തേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. നാട്ടുകാരാണ് യാത്രക്കാരെ ബസ്റ്റിനകത്ത് നിന്ന് രക്ഷപ്പെടുത്തിയത്. ആരുടേയും പരിക്ക് ഗുരുതരമല്ല. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. പരിക്കേറ്റവര്‍ ചിങ്ങവനത്തെ സ്വകാര്യ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളേജിലും ചികില്‍സ തേടി.