Thursday 24 October 2019




പന്ത്രണ്ട് വയസുകാരൻ പത്ത് വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി

By Sooraj Surendran .02 Mar, 2019

imran-azhar

 

 

പാൽഗഡ്: പന്ത്രണ്ട് വയസുകാരൻ പത്ത് വയസുകാരിയെ നാല് മാസം തുടർച്ചയായി പീഡിപ്പിച്ച് ഗർഭിണിയാക്കി. മഹാരാഷ്ട്രയിലെ പാൽഗഡിലാണു സംഭവം. പീഡനത്തിന് ശേഷം വയറുവേദന അനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന വിവരമറിയുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡനവിവരം പുറത്തറിയുന്നത്. അയൽവാസിയായ പന്ത്രണ്ട് വയസുകാരനാണ് കുട്ടിയെ നാല് മാസമായി പീഡിപ്പിച്ചത്. പെൺകുട്ടിയുടെ മാതാപിതാക്കൾ കുട്ടിക്കെതിരെ പോലീസിൽ പരാതി നൽകി. എന്നാൽ പോലീസ് ബാലനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം നടന്ന് വരികയാണ്.