Friday 16 November 2018


കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് പാഞ്ഞുകയറി സ്ത്രീകളുള്‍പ്പെടെ 13 പേര്‍ക്ക് പരിക്ക്

By Subha Lekshmi B R.26 Aug, 2017

imran-azhar

കോട്ടയം: എംസി റോഡില്‍ നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് കടയിലേക്ക് ഇടിച്ചു കയറി മൂന്ന് സ്ത്രീകളുള്‍പ്പെടെ 13 പേര്‍ക്കു പരിക്കേറ്റു. ഇവരില്‍ ഏഴു പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്ദീപ് (43) പരമേശ്വരന്‍ നായര്‍ (68), മാത്യു (36), ത്രിവിക്രമന്‍ (50), അഷ്റഫ് (41), ഡെന്നീസ് ലൂക്കോസ് (28), അനില്‍കുമാര്‍ (47) എന്നിവരാണു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

 

ശനിയാഴ്ച പുലര്‍ച്ചെ 1.30നു ഏറ്റുമാനൂര്‍ പട്ടിത്താനം റൌണ്ടാനയ്ക്കു സമീപമാണു അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.


നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ കെട്ടിടത്തിന്‍റെ തൂണില്‍ ഇടിച്ചാണ് നിന്നത്. ബ്രേക്ക് ചെയ്തപ്പോള്‍ ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നു ഡ്രൈവര്‍ പറഞ്ഞു. ഏറ്റുമാനൂര്‍ പൊലീസും ഹൈവേ പൊലീസും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.