Wednesday 23 September 2020




ചിക്കാഗോയിൽ പാർട്ടിക്കിടെ തർക്കം, വെടിവെയ്പ്പ്; 13 പേർക്ക് പരിക്ക്

By Sooraj Surendran .23 Dec, 2019

imran-azhar

 

 

ചിക്കാഗോ: തെക്കൻ ചിക്കാഗോയിൽ വെടിവെയ്പ്പ്. എന്‍ഗള്‍വുഡ് മേഖലയിലെ വീട്ടില്‍ പാർട്ടിക്കിടെയാണ് ആക്രമണം. ഞായറാഴ്ച പുലര്‍ച്ചെ 12.30 ഓടെ നടന്ന വെടിവെയ്പ്പിൽ 13 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. ഓരോരുത്തര്‍ക്കും ഒന്നിലേറെ തവണ വെടിയേറ്റതായാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിട്ടില്ല. ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു . ഇവരെ ചോദ്യം ചെയ്ത് വരികയാണ്. സംഭവ സ്ഥലത്ത് നിന്നും തോക്കുകളും പോലീസ് കണ്ടെടുത്തു. പാർട്ടിക്കിടെ ഉണ്ടായ തർക്കമാണ് വെടിവെയ്പ്പിൽ കലാശിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. 16 മുതല്‍ 48 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റിട്ടുണ്ട്.