Friday 05 March 2021




ഉത്തരാഖണ്ഡ് ദുരന്തം: കാണാതായ 136 പേര്‍ മരിച്ചതായി പ്രഖ്യാപിച്ചു, കണ്ടെത്തിയത് 60 പേരെ

By Rajesh Kumar.23 Feb, 2021

imran-azhar

 

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ ദുരന്തത്തില്‍ കാണാതായ 136 പേര്‍ മരിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

 

60 പേരുടെ മൃതദേഹം മാത്രമേ തിരച്ചിലില്‍ കണ്ടെത്തായുള്ളൂ. സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേന, കരസേന, നാവികസേന, വ്യോമസേന, ഐടിബിപി, ലോക്കല്‍ പോലീസ്, അര്‍ദ്ധസൈനികര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.



ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് ദുരന്തം ഉണ്ടായത്. നന്ദാദേവി മഞ്ഞുമലയുടെ ഒരു ഭാഗം ഇടിഞ്ഞുവീണതിനെ തുടര്‍ന്നാണ് ഫെബ്രുവരി ഏഴിന് അളകനന്ദ നദിയിലും കൈവഴികളിലും മിന്നല്‍പ്രളയമുണ്ടായത്.

 

എന്‍.ടി.പി.സി.യുടെ തപോവന്‍-വിഷ്ണുഗഡ്, ഋഷി ഗംഗ ജലവൈദ്യുതപദ്ധതി പ്രദേശങ്ങളിലെ തൊഴിലാളികളാണ് ദുരന്തത്തിനിരയാവരില്‍ ഭൂരിപക്ഷവും.