Tuesday 02 June 2020




അമേരിക്കയിൽ പതിനാലുകാരൻ കുടുംബത്തിലെ അഞ്ച് പേരെ വെടിവെച്ചുകൊന്നു

By Sooraj Surendran .03 Sep, 2019

imran-azhar

 

 

അലബാമ: അമേരിക്കയിൽ പതിനാലുകാരൻ കുടുംബത്തിലെ അഞ്ച് പേരെ വെടിവെച്ചുകൊന്നു. തിങ്കളാഴ്ച രാത്രി അലബാമയിലെ എൽക്മോണ്ടിലായിരുന്നു സംഭവം. സംഭവത്തിൽ കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. കൊലപാതകം നടത്തിയശേഷം ഇയാൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കുട്ടി കുറ്റം സമ്മതിക്കുകയും ചെയ്തു. കുട്ടിക്ക് തോക്ക് ലഭിച്ചതുമായി ബന്ധപ്പെട്ട് വ്യക്തത ലഭിച്ചിട്ടില്ല. ആക്രമണത്തിൽ മൂന്ന് പേർ സംഭവസ്ഥലത്ത് മരിക്കുകയും, രണ്ട് പേർ ആശുപത്രിയിൽ എത്തിച്ചശേഷം കൊല്ലപ്പെടുകയും ചെയ്തു. കുട്ടിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.