Wednesday 18 July 2018

മധ്യപ്രദേശിൽ 14കാരിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾക്ക് ഒത്താശ ചെയ്ത സ്ത്രീയെ പോലീസ് പിടികൂടി

By Sooraj S.04 Jul, 2018

imran-azhar

 

 

മധ്യപ്രദേശ്: ചൊവ്വാഴ്ചയാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവ വികാസങ്ങൾ അരങ്ങേറിയത്. യുവാക്കൾ ചേർന്നാണ് പെൺകുട്ടിയെ ലൈംഗിക പീഡനത്തിനും ബലാത്സംഗത്തിനും ഇരയാക്കിയത്. കൃത്യം നടത്തിയ ശേഷം പ്രതികൾ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പ്രതികൾക്ക് സഹായിയായത് ഒരു സ്ത്രീയാണെന്നതാണ് മറ്റൊരു സത്യം. സ്ത്രീ അവരുടെ വീട്ടിൽ കുട്ടിയെ തന്ത്രപരമായി വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് യുവാക്കൾ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. സാഗർ എന്ന സ്ഥലത്ത് ഒരു സ്‌കൂൾ പരിസരത്ത് നിന്നുമാണ് കുട്ടിയെ നാട്ടുകാർ കണ്ടെത്തുന്നത്. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യസ്ഥതി മോശമായി തുടരുകയാണ്. സ്ത്രീ ഉൾപ്പെടെ എല്ലാ പ്രതികളെയും പോലീസ് പിടികൂടി. ഇവരെ ചോദ്യം ചെയ്തുവരികയാണ്.