Monday 13 July 2020




സൗദി അറേബ്യയില്‍ പുതുതായി 1581 പുതിയ കോവിഡ് കേസുകള്‍

By praveenprasannan.29 May, 2020

imran-azhar

റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1581 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നേടിയവര്‍ 2460 പേരാണ്.


സൗദിയില്‍ കോവിഡ് വ്യാപനത്തിന്റെ തോത് കുറയുന്നതായാണ് പുതിയ കണക്കുദ്ധരിച്ച് വിദഗ്ദ്ധര്‍ ചൂണ്ടി കാട്ടുന്നത്. കഴിഞ്ഞ രണ്ട് ആഴ്ചയായി രോഗബാധിതരുടെ സംഖ്യ കുറയുന്നതും രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതും ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നു.


രാജ്യത്ത് ഇതുവരെ 81766 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. അസുഖം ഭേദമായവരുടെ എണ്ണം 57013 കടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരണമടഞ്ഞവരുടെ എണ്ണം 458 കടന്നു.