Monday 21 August 2017

നാസയുടെ തെറ്റ് കണ്ടെത്തി 17കാരന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി

By Shyma Mohan.26 Mar, 2017

imran-azhar


    ന്യൂഡല്‍ഹി: നാസയുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി 17കാരനായ വിദ്യാര്‍ത്ഥി. ഇംഗ്ലണ്ടിലെ ടാപ്ടണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മൈല്‍സ് സോളമനാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും പുറത്തുവിട്ട വിവരങ്ങളിലെ തെറ്റുകള്‍ കണ്ടെത്തിയത്. നാസയുടെ വിവരങ്ങള്‍ പഠനത്തിനായി നല്‍കിയതില്‍ നിന്നാണ് മൈല്‍സ് സോളമന്‍ വിവരങ്ങളിലെ തെറ്റു കണ്ടുപിടിച്ചത്. തുടര്‍ന്ന് നാസക്ക് തെറ്റ് ചൂണ്ടിക്കാട്ടി ഇമെയില്‍ അയക്കുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍പെട്ട നാസ ഇപ്പോള്‍ സോളമനെ ക്ഷണിച്ചിരിക്കുകയാണ്.