Friday 27 May 2022




ചാർട്ടേഡ് വിമാനത്തിൽ അമൃത്സറിലെത്തിയ 170ലേറെ യാത്രക്കാർക്ക് കോവിഡ്; സ്ഥിതി അതീവ ഗുരുതരം

By സൂരജ് സുരേന്ദ്രന്‍.07 Jan, 2022

imran-azhar

 

 

ന്യൂ ഡൽഹി: ചാർട്ടേഡ് വിമാനത്തിൽ അമൃത്സറിലെത്തിയ 170ലേറെ യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു.

 

ഇറ്റലിയിലെ റോമിൽ നിന്ന് വെള്ളിയാഴ്ചയാണ് ചാർട്ടേഡ് വിമാനത്തിൽ 285 യാത്രക്കാർ അമൃത്സറിലെത്തിയത്.

 

വിമാനത്തിലെ 173 യാത്രക്കാർക്ക് രോഗം സ്ഥിരീകരിച്ചുവെന്നാണ് ശ്രീ ഗുരു രാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡയറക്ടർ വികെ സേഥിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

 

രോഗബാധിതരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത.

 

നേരത്തെ 179 യാത്രക്കാരുമായി ഇറ്റലിയിൽ നിന്നെത്തിയ ചാർട്ടേഡ് വിമാനത്തിലെത്തിയ 125 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

 

ഇതിന് പിന്നാലെയാണ് വീണ്ടും സമാന സംഭവം.