Tuesday 19 March 2024




ആറുവര്‍ഷം സ്വന്തം മകളെ പീഡിപ്പിച്ചു,മൂന്ന് തവണ ഗര്‍ഭിണിയാക്കി, ഒടുവില്‍ കാമുകനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു

By anju.05 May, 2019

imran-azhar

ലഖ്‌നൗ: ആറു വര്‍ഷത്തോളം സ്വന്തം മകളെ ബലാത്സംഗം ചെയ്ത്ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍. യു.പിയിലെ ഫിറോസാബാദ് ജില്ലയിലാണ് സംഭവം.പിതാവിന്റെ നിരന്തര പീഡനത്തില്‍ പെണ്‍കുട്ടി മൂന്നു തവണ ഗര്‍ഭിണിയായി. രണ്ടു പ്രാവശ്യം പിതാവ് നിര്‍ബന്ധിച്ച്‌ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി. 19 വയസ്സുള്ള പെണ്‍കുട്ടി രണ്ടുമാസം മുന്‍പ് പ്രസവിക്കുകയും ചെയ്തു.

 

കഴിഞ്ഞ ദിവസം ഓട്ടോ ഡ്രൈവര്‍ കൂടിയായ പിതാവ് വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ പെണ്‍കുട്ടി പ്രതിഷേധിച്ചു. തുടര്‍ന്ന് പോലീസിനെ വിളിച്ചപ്പോള്‍ പ്രതി അറസ്റ്റിലായി . മകള്‍ പീഡനത്തിന് ഇരയാകുന്നുണ്ടെന്ന കാര്യം അമ്മയ്ക്കും അറിവുണ്ടായിരുന്നു. എന്നാല്‍ ഭയവും ഭർത്താവിന്റെ ഉപദ്രവവും സമൂഹത്തില്‍ നിന്നു നേരിടുന്ന അപമാനവും കാരണം അമ്മ ഇതെല്ലാം മറച്ചുവയ്ക്കുകയായിരുന്നു.അതെ സമയം പെണ്‍കുട്ടി പ്രസവിച്ചതോടെ പെണ്‍കുട്ടിയുടെ കാമുകന്റെ മേല്‍ കുറ്റംചാരി അയാളെ കൊണ്ട് വിവാഹം കഴിപ്പിച്ചു. പ്രതിക്കെതിരെ മനപൂര്‍വ്വം ഉപദ്രവിക്കല്‍, ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു .