By Web Desk.13 May, 2022
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്ന് നിലകെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 20 പേര് വെന്തുമരിച്ചു. മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം. എഎന്‍ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയതത്.
രണ്ടാം നില കെട്ടിടത്തില്‍ നിന്നാണ് 16 പേരുടെ മൃതദേഹം കണ്ടെത്തിയത്. മൂന്നാം നിലയില്‍ പരിശോധന തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.