Friday 24 September 2021




യുപിയിലും, രാജസ്ഥാനിലും ഒറ്റ ദിവസം ഇടിമിന്നലേറ്റ് മരിച്ചത് 58 പേർ, വിറങ്ങലിച്ച് ജനങ്ങൾ

By Sooraj Surendran.12 Jul, 2021

imran-azhar

 

 

ലഖ്‌നൗ: രാജസ്ഥാനിലും, ഉത്തർപ്രദേശിലുമുണ്ടായ ഇടിമിന്നൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 58 ആയി. ഉത്തര്‍പ്രദേശിലെ 11 ജില്ലകളില്‍ 38 പേരാണ് മരിച്ചത്. പ്രയാഗ് രാജില്‍ 14 പേരും കാണ്‍പുര്‍, ദേഹാതില്‍ എന്നിവിടങ്ങളില്‍ അഞ്ചുപേര്‍ വീതവും ഫിറോസാബാദ്, കൗശംഭി എന്നിവിടങ്ങളില്‍ മൂന്നുപേര്‍ വീതവും ഉന്നാവോ, ചിത്രകൂട് എന്നിവടങ്ങളിലായി രണ്ടുപേര്‍ വീതവും ഇടിമിന്നലേറ്റ് മരിച്ചു.

 

കനത്ത മഴയെ പോലും അവഗണിച്ച് ജനങ്ങൾ പുറത്തിറങ്ങിയതാണ് അപകടത്തിന് കാരണമായത്. രാജസ്ഥാനില്‍ കനത്ത മഴയെ വകവെക്കാതെ സെല്‍ഫിയെടുക്കാനായി ജയ്പുരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറിലെത്തിയ 11 പേര്‍ ദുരന്തത്തിനിരയായതായി ജയ്പുര്‍ പോലീസ് കമ്മിഷണര്‍ ആനന്ദ് ശ്രീവാസ്തവ അറിയിച്ചു.

 

പതിനൊന്നോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാത്രി 7.30നാണ് ഇടിമിന്നലുണ്ടായത്.

 

വിനോദസഞ്ചാരികളും പ്രാദേശവാസികളുമുള്‍പ്പടെ നിരവധി പേര്‍ ഈ സമയത്ത് ടവറിലുണ്ടായിരുന്നു.

 

മരിച്ചവരുടെ കുടുംബത്തിന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോത്ത് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.