By Sooraj Surendran .29 Mar, 2020
തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗ ബാധ സ്ഥിരീകരിച്ചവരിൽ 18 പേരും വിദേശത്ത് നിന്നുമെത്തിയവരാണ്. കണ്ണൂർ 8, കാസർകോട് 7, തിരുവനന്തപുരം 1, എറണാകുളം 1, തൃശൂർ 1, പാലക്കാട് 1, മലപ്പുറം 1 എന്നീ ജില്ലകളിലാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊറോണ ബാധിച്ചത്. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 1,41,211 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 181 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.
തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ ഐ.സി.യു.വില്‍ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. രോഗലക്ഷണങ്ങള്‍ ഉള്ള 6690 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 5518 സാമ്പിളുകളുടെ പരിശോധനാ ഫലവും നെഗറ്റീവ് ആണ്. എറണാകുളം ജില്ലയിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത് ആരോഗ്യ പ്രവർത്തകനാണ്. അതേസമയം പത്തനംതിട്ട ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന നാല് പേരുടെയും പരിശോധന ഫലം നെഗറ്റീവ് ആണ്.