Friday 10 April 2020




കൊറോണ വൈറസ്: ചൈനയിൽ കുടുങ്ങിക്കിടക്കുന്നത് 21 മലയാളി വിദ്യാര്‍ത്ഥികള്‍

By Sooraj Surendran.06 Feb, 2020

imran-azhar

 

 

ബെയ്ജിങ്ങ്: കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിൽ 21 മലയാളി വിദ്യാർത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇതിൽ 15 പേർ പെൺകുട്ടികളാണ്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ചൈനയിൽ നിന്നുള്ളവർക്ക് യാത്ര വിലക്കേർപ്പെടുത്തിയതാണ് വിദ്യാർത്ഥികൾക്ക് വിനയായത്. ചൈനയിൽ കുടുങ്ങിക്കിടക്കുന്നവർ ഡാലിയാന്‍ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്. കൊറോണ വൈറസ് പടരുന്നതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നുവെന്നും എന്നാൽ വിസയുടെ കാലാവധി അവസാനിച്ചിരുന്നു, കഴിഞ്ഞ ദിവസമാണ് വിസ പുതുക്കി ലഭിച്ചതെന്നും വിദ്യാർത്ഥികൾ പറയുന്നു. വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു.