Friday 28 February 2020




പ്രണയനൈരാശ്യം: കാമുകനെ വീഡിയോ കോൾ ചെയ്തുകൊണ്ട് പെൺകുട്ടി ജീവനൊടുക്കി

By Sooraj Surendran .11 Jan, 2020

imran-azhar

 

 

ഇടുക്കി: പ്രണയനൈരാശ്യത്തെ തുടർന്ന് പീരുമേട്ടിൽ ബിരുദ വിദ്യാര്‍ഥിനി കാമുകനെ വീഡിയോ കോൾ ചെയ്തുകൊണ്ട് ആത്മഹത്യ ചെയ്തു. ഇടുക്കി പീരുമേട് പള്ളിക്കുന്ന് സ്വദേശിനി സൗമ്യ (21)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു ആത്മഹത്യ. സംഭവത്തെ തുടർന്ന് ആൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. സംശയാസ്പദമായ തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിൽ സുഹൃത്തിനെ പോലീസ് വിട്ടയച്ചു. ഏലപ്പാറയിലെ ഓട്ടോ ഡ്രൈവറാണ് പെണ്‍കുട്ടിയുടെ സുഹൃത്ത്. ഇരുവരും തമ്മിലുണ്ടായ തർക്കമാണ് സൗമ്യ ആത്മഹത്യ ചെയ്യാൻ കാരണമെന്ന് പോലീസ് പറയുന്നു. വീട്ടിൽ മറ്റാരുമില്ലാത്ത സമയത്താണ് സൗമ്യ ആത്മഹത്യ ചെയ്തത്. പരിശോധനയ്ക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.