Friday 28 February 2020




എയ്ഡ്‌സ് രോഗിയും, വിധവയുമായ പെൺകുട്ടിയെ ഓടുന്ന ട്രെയിനിൽവെച്ച് കൂട്ടബലാംത്സഗം ചെയ്തു

By Sooraj Surendran .22 Jan, 2020

imran-azhar

 

 

പട്ന: എയ്ഡ്‌സ് രോഗിയായ യുവതിയെ രണ്ട് പേർ ചേർന്ന് ഓടുന്ന ട്രെയിനിൽ വെച്ച് കൂട്ടബലാംത്സഗത്തിനിരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് ബീഹാർ സ്വദേശികളായ ബീരേന്ദ്ര പ്രകാശ് സിങ്, ദീപക് സിങ് എന്നിവരെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. ബീഹാറിലെ ഗയയിലെ ആന്റി റെട്രോ വൈറല്‍ തെറാപ്പി സെന്ററിൽ എയ്ഡ്‌സ് രോഗത്തിന് ചികിത്സ തേടുന്ന പെൺകുട്ടി മരുന്നുകൾ വാങ്ങി വീട്ടിലേക്ക് പോകവെയാണ് ആക്രമണമുണ്ടായത്.

 

പട്‌ന-ഭഭുവാ ഇന്റര്‍സിറ്റി എക്‌സ്പ്രസിലാണ് 22കാരിയായ പെൺകുട്ടി കൂട്ടബലാംത്സഗത്തിനിരയായത്. അവസാന സ്റ്റേഷൻ എത്തുന്നതിന് മുൻപ് കമ്പാർട്ടുമെന്റിൽ ആളുകൾ ഒഴിഞ്ഞതോടെയാണ് പ്രതികൾ കൃത്യം നടത്തിയത്. സ്റ്റേഷൻ എത്തിയപ്പോൾ റയിൽവേ പോലീസ് നടത്തിയ പരിശോധനയിൽ ഒരു കമ്പാർട്ടുമെന്റിലെ വാതിലുകൾ അടഞ്ഞുകിടക്കുന്നതായി ശ്രദ്ധയിൽപ്പെടുകയും, തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതികളിലൊരാള്‍ യുവതിയെ പീഡിപ്പിക്കുകയും മറ്റേയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും കണ്ടത്. ഉടൻ തന്നെ പോലീസ് പ്രതികളെ പിടികൂടുകയും, പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.