Wednesday 23 January 2019


ശബരിമലയിൽ സുരക്ഷ ശക്തമാക്കി: 2300 പൊലീസുകാരെ വിന്യസിക്കും

By Sooraj Surendran.03 Nov, 2018

imran-azhar

 

 

പത്തനംതിട്ട: നവംബർ അഞ്ചിന് ചിത്തിര ആട്ടത്തിരുനാൾ പൂജകൾക്കായി ശബരിമല നട തുറക്കാനിരിക്കെ ശബരിമലയിൽ സുരക്ഷ ശക്തമാക്കി. ശബരിമലയിൽ കോടതി വിധി പ്രകാരം യുവതികളെത്തിയാൽ സംഘർഷം ഉണ്ടാകുമെന്നാണ് സമരക്കാരുടെ നിലപാട്. സംഘർഷം ഒഴിവാക്കുന്നതിനും യുവതികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി 2300 പൊലീസ് ഉദ്യോഗസ്ഥരെയാണ് പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലായി വിന്യസിക്കുക. ഐജി എം.ആർ. അജിത് കുമാറിന്റെ നേതൃത്വത്തിൽ സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളിൽ സുരക്ഷ ഒരുക്കും. എഡിജിപി അനിൽകാന്തിനാണു സുരക്ഷയുടെ മേൽനോട്ടച്ചുമതല.