Friday 21 February 2020




ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം പിടിച്ചെടുത്തു; പിടിച്ചത് 5 ലക്ഷം രൂപയുടെ മീന്‍

By online desk .20 Dec, 2019

imran-azhar

 

 

തിരുവനന്തപുരം: ജില്ലയില്‍ വീണ്ടും ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം പിടികൂടി. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന മത്സ്യമാണ് നഗരസഭയുടെ നേതൃത്വത്തിലുള്ള രാത്രി കാല സ്‌ക്വാഡ് പിടികൂടിയത്. 95 ട്രേ ( രണ്ടര ടണ്ണോളം ) മത്സ്യമാണ് നഗരസഭയുടെ ഈഗിള്‍ ഐ സ്‌ക്വാഡ് പിടിച്ചെടുത്തത്. അഞ്ച് ലക്ഷം രൂപയോളം വിപണി മൂല്യം വരുന്ന മത്സ്യമാണ് പിടിച്ചെടുത്തത്. ഇന്നലെ പുലര്‍ച്ചെ പട്ടം ജംഗ്ഷന് സമീപത്ത് വച്ചാണ് മത്സ്യംപിടികൂടിയത്. സംസ്ഥാനത്തേക്ക് ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം വ്യാപകമായി ഒഴുകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭ പരിശോധന കര്‍ശനമാക്കിയത്. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് നഗരസഭയുടെ തീരുമാനം. ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം കണ്ടെത്താനായി ഈഗിള്‍ ഐ എന്ന പേരില്‍ പ്രത്യേക സ്‌ക്വാഡിന് രൂപം നല്‍കിയിട്ടുണ്ട്. ജില്ലയിലെ വിവിധ മാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയിലും ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം നേരത്തെ പിടികൂടിയിരുന്നു. ഇത്തരത്തിലുള്ള നടപടികള്‍ അനുവദിക്കില്ലെന്നും വിപണിയില്‍ പരിശോധന കര്‍ശനമാക്കുമെന്നും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഐപി ബിനു അറിയിച്ചു. നഗരസഭയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ പാളയം, പാങ്ങോട് മാര്‍ക്കറ്റുകള്‍ കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.