Sunday 07 June 2020




കലാപം അവസാനിക്കുമ്പോൾ ആകെ നഷ്ടം25,000 കോടി

By online desk .05 Mar, 2020

imran-azhar

 

ഡല്‍ഹി: ഡൽഹിയിലെ വലിയ കലാപങ്ങൾ അവസാനിച്ചപ്പോൾ 45 ജീവനുകൾ നഷ്ട്ടമായതു കൂടാതെ 25,000 കോടിരൂപ സാമ്പത്തിക നഷ്ടവുമുണ്ടായെന്ന് കണക്കുകള്‍. സ്വകാര്യ വസ്തു വകകളും വ്യാപാര സ്ഥാപനങ്ങളും മറ്റും അക്രമികള്‍ തീവെച്ച് നശിപ്പിച്ചിരുന്നു. ഇതുകണക്കാക്കിയാണ് നഷ്ടം 25,000 കോടിയുടേതാണെന്ന് വിലയിരുത്തുന്നത്. ഡല്‍ഹി ചേംബര്‍ ഓഫ് കൊമേഴ്‌സിന്റേതാണ് വിലയിരുത്തല്‍.

 


കലാപത്തിൽ വീടുകളും കടകളും വാഹനങ്ങളും ഉൾപ്പെടെ നിരവധി വസ്തുവകകൾ തകർന്നു. ഏകദേശം 92 വീടുകളാണ് അക്രമികള്‍ തീവെച്ച് നശിപ്പിച്ചത്. 57 കടകള്‍, 500 വാഹനങ്ങള്‍, ആറ് ഗോഡൗണുകള്‍, രണ്ട് സ്‌കൂളുകള്‍, നാല് ഫാക്ടറികള്‍, നാല് ആരാധനാലയങ്ങള്‍ തുടങ്ങിയവയും കലാപകാരികള്‍ തീവെച്ച് നശിപ്പിച്ചു.

 

വടക്കുകിഴക്കൻ ഡൽഹിയിൽ അക്രമവുമായി ബന്ധപ്പെട്ട് പോലീസ് 167 എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും 885 പേരെ അറസ്റ്റ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കഴിഞ്ഞ മൂന്ന് ദിവസമായി വടക്കുകിഴക്കൻ ജില്ലയിൽ നിന്ന് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.സമാധാനം നിലനിര്‍ത്തുന്നതിനായി പോലീസ് ഫ്‌ളാഗ് മാര്‍ച്ചുകള്‍ ഉള്‍പ്പെടെ നടത്തുന്നുണ്ട്.