Friday 26 May 2017

ഇറാഖില്‍ 27 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു

By Subha Lekshmi B R.15 May, 2017

imran-azhar

ബാഗ്ദാദ്: ഇറാഖില്‍ യുഎസ് സഖ്യസേന നടത്തിയ വ്യോമാക്രമണങ്ങളില്‍ 27 ഇസ്ളാമിക് സ്റ്റേറ്റ് ഭീകരര്‍ കൊല്ളപ്പെട്ടു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. അന്‍ബറില്‍ പ്രവിശ്യയിലാണ് യുഎസ് സഖ്യസേന വ്യോമാക്രമണം നടത്തിയത്. സിറിയന്‍ അതിര്‍ത്തിയിലുള്ള അല്‍ ക്വയിം നഗരത്തിലായിരുന്നു ആദ്യ വ്യോമാക്രമണമുണ്ടായത്. ഐഎസ് ഭീകരര്‍ ഉപയോഗിച്ചിരുന്ന ഇന്‍റര്‍നെറ്റ് കഫേ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ 20 ഭീകരര്‍ കൊല്ളപ്പെട്ടുവെന്ന് സൈനിക കമാന്‍ഡര്‍ നൂമാന്‍ അല്‍ സൂബൈ പറഞ്ഞു.

 

അനാ നഗരത്തിലെ ഐഎസ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി നടത്തിയ മറ്റൊരു വ്യോമാക്രമണത്തില്‍ ആറു ഭീകരര്‍ കൊല്ളപ്പെട്ടുവെന്നും കറാഡ ജില്ളയിലുണ്ടായ ആക്രമണത്തില്‍ ഒരു ഭീകരന്‍ കൊല്ളപ്പെട്ടുവെന്നും കമാന്‍ഡര്‍ അറിയിച്ചു.