Tuesday 19 January 2021




മെക്‌സിക്കോ സന്ദര്‍ശിച്ച് മടങ്ങിയ യു.എസ് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് 19 ബാധിച്ചു

By online desk .01 Apr, 2020

imran-azhar

 

ടെക്‌സാസ്: മെക്‌സിക്കോയില്‍ വിനോദ സഞ്ചാരത്തിന് ശേഷം മടങ്ങിയെത്തിയ ടെക്‌സാസ് സര്‍വകലാശാലയിലെ രണ്ട് ഡസനിലധികം വിദ്യാര്‍തഥികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഒന്നര ആഴ്ച മുമ്പ് ചാര്‍ട്ടേഡ് വിമാനത്തിലാണ് ഇവര്‍ മെക്‌സിക്കോയില്‍ പോയത്.

പ്രായം 20കളിലുളള എഴുപതോളം വിദ്യാര്‍ത്ഥികളാണ് മെക്‌സിക്കോയിലെ കാബോ സാന്‍ ലുക്കാസില്‍ വിനോദസഞ്ചാരത്തിനായി പോയത്. ഇതില്‍ 28 പേര്‍ക്കാണ് കോവിഡ് 19 ബാധിച്ചത്. എന്നാല്‍ ഇതില്‍ നാല് പേര്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമല്ലെന്ന് ഓസ്റ്റിന്‍ പൊതുജനാരോഗ്യ വകുപ്പ് വ്യക്തമാക്കി.

രോഗം സ്ഥിരീകരിച്ചവര്‍ സ്വയം ക്വാറന്റൈനില്‍ പോയി. മറ്റുളളവരെ നിരീക്ഷിച്ച് വരുന്നു. ജനങ്ങള്‍ അത്യാവശ്യമല്ലെങ്കില്‍ വിദേശ യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


ജനങ്ങള്‍ വീട്ടിലിരിക്കണമെന്നും അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തുവരാവൂവെന്നും മാര്‍ച്ച് 24ന് ട്രാവിസ് കൗണ്ടി മുന്നറിയിപ്പ് നല്‍കിരുന്നു. എന്നാല്‍ ഇതിന് മുമ്പാണ് വിദ്യാര്‍ത്ഥികള്‍ വിനോദയാത്ര നടത്തിയത്.

ടെക്‌സാസില്‍ ഇതുവരെ 3280 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇവിടെ 50 മരണങ്ങളാണ് കോവിഡ് 19 ബാധിച്ച് ഇതുവരെ മരണപ്പെട്ടത്. അമേരിക്കയില്‍ നിലവില്‍ 183,532 പേര്‍ക്ക്് രോഗം ബാധിച്ചിട്ടുണ്ട്. 3727 പേരാണ് മരിച്ചത്.