Friday 24 September 2021




രണ്ടാം തരംഗം അവസാനിച്ചിട്ടില്ല, പ്രതിരോധ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം-കേന്ദ്രസർക്കാർ

By Sooraj Surendran.10 Jul, 2021

imran-azhar

 

 

ന്യൂ ഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ.

 

അതീവ ജാഗ്രത വേണം, പ്രതിരോധ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. കര്‍ശന നിയന്ത്രണങ്ങള്‍ ഉറപ്പാക്കാന്‍ എട്ട് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിർദേശം നൽകി.

 

വിനോദസഞ്ചാര മേഖലകളില്‍ ശ്രദ്ധവേണമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പറഞ്ഞു.

 

കേരളം, ഗോവ, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ടിപിആര്‍ 10ന് മുകളിലാണ്.

 

മാസ്‌ക്, സാമൂഹ്യ അകലം തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചുകൊണ്ടുമാത്രമേ വിനോദ സഞ്ചാരികളെ അനുവദിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.