Wednesday 23 October 2019




രാജസ്ഥാന്‍ ബസ്സപകടം: പ്രധാനമന്ത്രി അനുശോചിച്ചു

By SUBHALEKSHMI B R.23 Dec, 2017

imran-azhar

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം 32 ആയി ഉയര്‍ന്നു. ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെയാണ് സവായ് മദോപൂരില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. അമിതവേഗത്തിലായിരുന്ന ബസ്നിയന്ത്രണംവിട്ട് നദിയിലേക്ക് മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

 

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ എല്ളാ ചികിത്സാസഹായവും നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.