Tuesday 16 October 2018



ഫിലിപ്പീന്‍സില്‍ ഷോപ്പിംഗ് മാളിന് തീപിടിച്ച് 37 പേര്‍ കൊല്ലപ്പെട്ടു

By subhalekshmi B R.26 Dec, 2017

imran-azhar

മനില:തെക്കന്‍ ഫിലിപ്പീന്‍സിലെ ദവാവോ നഗരത്തിലെ ഷോപ്പിംഗ് മാളിലുണ്ടായ തീപിടിത്തത്തില്‍ 37 പേര്‍ മരിച്ചു. ഞായാറാഴ്ച രാവിലെ കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ നിന്ന്തീ മുകളിലേക്കു പടരുകയായിരുന്നു. മരിച്ചവരില്‍ ഭൂരിഭാഗവും നാലാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കോള്‍ സെന്‍റര്‍ ജീവനക്കാരാണ്. മൂന്നാം നിലയില്‍ തുണി, ഫര്‍ണിച്ചര്‍ കടകളാണു പ്രവര്‍ത്തിച്ചിരുന്നത്.