Tuesday 02 June 2020




കൊറോണ ; 40 കോടി ഇന്ത്യക്കാർ കടുത്ത ദാരിദ്യം നേരിടും യു എൻ റിപ്പോർട്ട്

By online desk .08 Apr, 2020

imran-azhar




ന്യൂഡൽഹി: കൊറോണ വൈറസ് എന്ന മഹാമാരിയുടെ വ്യാപനം രാജ്യത്തെ 40 കോടി ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് നയിക്കുവാൻ സാധ്യതയുള്ളതായി യുഎൻ റിപോർട്ട്. ആഗോള പ്രതിസന്ധിയായിമാറിയ കൊറോണവ്യാപനത്തിന്റെ പരിണിത ഫലമായി ഇന്ത്യയിൽ അനൗപചാരിക മേഖലകളിൽ ജോലിചെയ്‌യുന്ന 40 കോടിയോളം തൊഴിലാളികൾ കടുത്ത ദാരിദ്ര്യമനുഭവിക്കുമെന്ന ഭീഷണി നിലനിക്കുന്നതായി യുഎൻ ഏജൻസിയായ അന്താരാഷ്ട്ര തൊഴിൽ സഭയുടെ (ഐഎൽഒ) റിപോർട്ടിൽ പറയുന്നു. ഇന്ത്യൻ ജനസംഖ്യ യുടെ
മൂന്നിലൊന്നോളം ആളുകളെ കടുത്ത ദാരിദ്ര്യം ബാധിക്കുമെന്നാണ് റിപ്പോട്ടിൽ വ്യക്തമാക്കുന്നത്.

 

കണക്കുകൾ പ്രാകാരം എപ്പോൾ തന്നെ കോടി കണക്കിന് തൊഴിലാളികളെ കൊറോണ എന്ന മഹാമാരി സാരമായി ബാധിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു . വികസ്വര രാജ്യങ്ങളിലുള്ള 200 കോടി ആളുകൾ കൊറോണയുടെ ഫലമായുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരും.


അനൗപചാരിച്ച തൊഴിൽ മേഖലയെ പിടിച്ചുലച്ച് ലോക്ക് ഡൗൺ

 


“ഇന്ത്യയിൽ 90 ശതമാനം ആളുകളും അനൗപചാരിക സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നവരാണ്. നിലവിൽ രാജ്യത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അനൗപചാരിക മേഖലകളിലെ തൊഴിലാളികളെ സാരമായി ബാധിച്ചിട്ടുണ്ട്. ധാരാളം തൊഴിലാളികൾ നഗരങ്ങളിൽ നിന്ന് അവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങാൻ നിർബന്ധിതരായി.”- റിപോർട്ടിൽ പറയുന്നു.കൂടാതെ രൂക്ഷമായ ദാരിദ്ര്യത്തിന്റെ ഭീഷണി അനുഭവിക്കുന്നവരും അവർതന്നെ.

 

കൂടാതെ ജോലിയിൽ നിന്ന് പിരിച്ചു വിടുന്നതും ശമ്പളം കുറയ്ക്കുന്നതും, ജോലി സമയം കുറയുന്നതുമടക്കമുള്ള കാരണങ്ങൾ തൊഴിലാളികളുടെ പ്രതിസന്ധി രൂക്ഷമാവാൻ കാരണമാവും. കുറഞ്ഞ വേതനമുള്ള, അവിദഗ്ദ്ധ മേഖലയിലുള്ളവർ പെട്ടെന്നുണ്ടായ വരുമാന നഷ്ടത്തെത്തുടർന്നുള്ള രൂക്ഷമായ പരിണിത ഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും ഐഎൽഒ വ്യക്തമാക്കി.


ഒരു രാജ്യത്തിന്റെ പരാജയം മറ്റുരാജ്യങ്ങളെയും ബാധിക്കും

 

 

അന്താരാഷ്ട്ര സഹകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും വലിയ പരീക്ഷണ ഘട്ടമാണിതെന്നും ഇവിടെ ഒരു രാജ്യം പരാജയപ്പെട്ടാൽ അത് ലോകത്തെ മുഴുവൻ ബാധിക്കുമെന്നും ഐഎൽഒ സെക്രട്ടറി ജനറൽ അഭിപ്രായപ്പെട്ടു. അറബ് രാജ്യങ്ങളിൽ 8.1 ശതമാനം, യൂറോപ്പിൽ 7.8 ശതമാനം ഏഷ്യാ പസഫിക് മേഖലയിൽ 7.2 ശതമാനം മുഴുവൻ സമയ തൊഴിലാളികൾക്ക് ജോലിയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുന്നതായി യുഎൻ റിപോർട്ടിൽ പറയുന്നു.2008ലെ സാമ്പത്തിക പ്രതിസന്ധി കാലത്തേതിനേക്കാൾ വലുതായിരിക്കും ഈ നഷ്ടങ്ങളെന്നാണ് കണക്കാക്കുന്നതെന്നും യുഎൻ ഏജൻസിയുടെ റിപോർട്ടിൽ പറയുന്നു.

 

സംരംഭങ്ങൾ, തൊഴിൽ, വരുമാനം എന്നിവയെ പിന്തുണയ്ക്കുന്നതിലൂടെയും ജോലിസ്ഥലങ്ങളിലെ തൊഴിലാളികളെ സംരക്ഷിക്കുന്നതിലൂടെയും സർക്കാരും തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ കണ്ടെത്തുന്നതിലൂടെയും സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിലൂടെയും
തൊഴിലാളികൾ, തൊഴിലുടമകൾ എന്നിവർക്കിടയിൽ നിന്നുള്ള പരിഹാരമാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നും ഐഎൽഒ നിർദേശിക്കുന്നു.