Wednesday 19 September 2018



അഞ്ച് ജില്ലകളിൽ എലിപ്പനിക്ക് സാധ്യത; കനത്ത ജാഗ്രതാ നിർദേശം

By Sooraj S.01 Jan, 1970

imran-azhar

 

 

തിരുവനന്തപുരം: കേരളത്തിൽ ഉണ്ടായ പ്രളയബാധയെ തുടർന്ന് അഞ്ച് ജില്ലകളിൽ എലിപ്പനിക്ക് സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ജില്ലകളിലുള്ളവർ ഉറപ്പായും പ്രതിരോധ മരുന്നുകൾ കഴിക്കണമെന്ന് അധികൃതർ നിർദേശം നൽകി. തൃശൂർ മലപ്പുറം പാലക്കാട് കോഴിക്കോട് കണ്ണൂർ എന്നീ ജില്ലകളിലാണ് എലിപ്പനിക്ക് സാധ്യതയുള്ളത്. പ്രളയത്തിന് ശേഷം ധാരാളം മാലിന്യം അടിഞ്ഞുകൂടിയെന്നും ഈ മാലിന്യങ്ങൾ നീക്കം ചെയ്യുന്നവർ സൂക്ഷിക്കണമെന്നും കർശനമായ ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു. വെള്ളം കെട്ടിനിൽക്കുന്നിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ഉറപ്പായും ഡോക്സിസൈക്ലിൻ എന്ന പ്രധിരോധ മരുന്നുകൾ കഴിക്കണമെന്നും മെഡിക്കൽ ഓഫീസർമാർ നിർദേശം നൽകി.