Monday 23 October 2017

50 കോടിയുടെ പ്രോജക്ടുകള്‍ അവതാളത്തില്‍; ശ്രീകുമാര്‍ മേനോന് ശത്രുത; ജാമ്യാപേക്ഷ 26ലേക്ക് മാറ്റി

By SUBHALEKSHMI B R.19 Sep, 2017

imran-azhar

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 26~ലേക്ക് മാറ്റി. ജാമ്യാപേക്ഷയില്‍ മറുപടി പറയാന്‍ സമയം അനുവദിക്കണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ജാമ്യാപേക്ഷ നേരത്തേ പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല.

 

സിനിമകള്‍ പ്രതിസന്ധിയിലാണെന്നും 50 കോടിയുടെ പ്രോജക്ടുകള്‍ അവതാളത്തിലാണെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ അറിയിച്ചിരുന്നു. പരസ്യസംവിധായകന്‍ ശ്രീകുമാര്‍ മേനോന് തന്നോട്ശത്രുതയുണ്ടെന്നും മഞ്ജുവാര്യര്‍ക്ക് എഡിജിപി സന്ധ്യയുമായി അടുപ്പമുണ്ടെന്നും ദിലീപിന്‍റെ ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്.