Sunday 07 June 2020




അമ്പത് ശതമാനത്തോളം കേന്ദ്രസർക്കാർ ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' ഏർപ്പെടുത്തി

By Sooraj Surendran .19 Mar, 2020

imran-azhar

 

 

ന്യൂ ഡൽഹി: രാജ്യത്ത് കൊറോണ വൈറസ് ബാധ അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തിൽ ഒരു വിഭാഗം ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' സൗകര്യം ഏർപ്പെടുത്തി. ഇതേ തുടർന്ന് ജോലി സമയങ്ങളിൽ മാറ്റമുണ്ടാകുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്ത് നിയന്ത്രങ്ങൾ കടുപ്പിക്കുമെന്ന സൂചനയാണ് ഈ തീരുമാനത്തിലൂടെ കേന്ദ്രസർക്കാർ നൽകുന്നത്. അതേസമയം നിലവിലെ തീരുമാനമനുസരിച്ച് ബാക്കി വരുന്ന അമ്പത് ശതമാനം ജീവനക്കാർ ഓഫീസുകളിൽ ഹാജരാകണം. കേന്ദ്രസർക്കാർ ഓഫീസുകളിൽ സന്ദർശകർക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 174 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 32 വിദേശികളും ഉൾപ്പെടുന്നു.

 

അതേസമയം രാജ്യത്ത് കൊറോണയുടെ സാമൂഹ വ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഐസിഎംആർ (ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്) വ്യക്തമാക്കി. സമൂഹ വ്യാപനം തടയാനുള്ള പരിശ്രമങ്ങളുടെ ഭാഗമായി 50 നഗരങ്ങളിൽ നിന്ന് ശേഖരിച്ച 820 സാംപിളുകൾ പരിശോധിച്ചു. മുഴുവൻ പരിശോധന ഫലങ്ങളും നെഗറ്റീവ് ആണ്. ഈ സാഹചര്യത്തിൽ സമൂഹ വ്യാപനത്തിന് തെളിവില്ലെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ വാർത്താസമ്മേളനത്തിൽ പറഞ്ഞു.