Friday 27 April 2018

ആര്‍കെ നഗറില്‍ മൂന്നുമണിവരെ 59.24% പോളിംഗ്

By SUBHALEKSHMI B R.21 Dec, 2017

imran-azhar

ചെന്നൈ: മുന്‍മുഖ്യമന്ത്രി ജെ.ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറിലെ ഉപതിരഞ്ഞെടുപ്പില്‍ മൂന്നുമണിവരെ 59.24% പോളിംഗ് രേഖപ്പെടുത്തി. എഐഡിഎംകെയിലെ ഇരുവിഭാഗങ്ങളും ഡിഎംകെയും വിജയം തങ്ങള്‍ക്കൊപ്പമായിരിക്കുമെന്ന് അവകാശപ്പെടുന്നുണ്ട്. ജയലളിതയുടെ ആശുപത്രിവാസവീഡിയോ പുറത്തുവിട്ട് വോട്ടര്‍മാരെ തങ്ങള്‍ക്കനുകൂലമാക്കാന്‍ ദിനകരന്‍ പക്ഷം ശ്രമിച്ചിരുന്നു. എന്നാല്‍, നിര്‍ണ്ണായകദിനമായ ഇന്നുതന്നെ 2ജി സ്പെക്ട്രം കേസില്‍ രാജയും കനിമൊഴിയും ഉള്‍പ്പെടെയുളളവരെ കുറ്റവിമുക്തരാക്കിയത് ഡ ിഎംകെയ്ക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍.

 

ആകെ 2,28,234 വോട്ടര്‍മാരാണ് മണ്ഡലത്തിലുളളത്. അതില്‍ 1,10,903 പുരുഷന്മാരും 1,17,232 സ്ത്രീകളും 99 ഭിന്നലിംഗക്കാരും ഉള്‍പ്പെടുന്നു